Latest Updates

ക്ലബ്ഹൗസായ ഓഡിയോ ചാറ്റ് ആപ്പില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ അശ്ലീല കമന്റുകള്‍ പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) സിറ്റി പോലീസിന് നോട്ടീസ് അയച്ചു. 'മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു ഗാര്‍ലുകളേക്കാള്‍ സുന്ദരികളാണ്' എന്ന വിഷയത്തില്‍ മോശം സംഭാഷണത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം സെല്ലിനോട് ആവശ്യപ്പെട്ടതായി ഡിസിഡബ്ല്യു പ്രസ്താവനയില്‍ പറഞ്ഞു. 

'മുസ്ലീം സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് അശ്ലീലവും അപകീര്‍ത്തികരവുമായ നടത്തിയ പരാമര്‍ശങ്ങള്‍ പങ്കെടുത്തവര്‍ക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിിഞ്ഞെന്ന് മനസിലായതായി പ്രസ്താവനയില്‍ പറയുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും നടപടി സ്വീകരിച്ച വിശദമായ റിപ്പോര്‍ട്ട് 5 ദിവസത്തിനകം സമര്‍പ്പിക്കാനും കമ്മീഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.

മുസ്ലീം സ്ത്രീകളെയും പെണ്‍കുട്ടികളെയും ടാര്‍ഗെറ്റുചെയ്ത് അവര്‍ക്കെതിരെ വെറുപ്പുളവാക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയ ക്ലബ്ഹൗസ് ആപ്പിലെ വിശദമായ ഓഡിയോ സംഭാഷണം ആരോ ട്വിറ്ററില്‍ തനിക്ക്  ടാഗ് ചെയ്യുകയായിരുന്നെന്ന്   ഡിസിഡബ്ല്യു ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു. സംഭവത്തില്‍ അവര്‍ ഞെട്ടല്‍ അറിയിച്ചു. 

'രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ എനിക്ക് അമര്‍ഷം തോന്നുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് വിഷയത്തില്‍ ഉടന്‍ എഫ്ഐആറും അറസ്റ്റും ആവശ്യപ്പെട്ട് ഞാന്‍ ദില്ലി പോലീസിന് നോട്ടീസ് നല്‍കിയത്,' പ്രസ്താവനയില്‍ പറഞ്ഞു. 

 

Get Newsletter

Advertisement

PREVIOUS Choice